W3vina.COM Free Wordpress Themes Joomla Templates Best Wordpress Themes Premium Wordpress Themes Top Best Wordpress Themes 2012
girl

ഇന്‍ഡ്യയില്‍ പെണ്‍കുഞ്ഞുങ്ങള്‍ കുറയുന്നു

പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഇന്‍ഡ്യയില്‍ കുറഞ്ഞുവരികയാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അനധികൃത ഗര്‍ഭഛിദ്രംമൂലമാണ് ഇങ്ങനെ കൂടുതൽ വിവരങ്ങൾ »

gandhi

ദക്ഷിണകൊറിയയില്‍ ഗാന്ധിപ്രതിമ

ദക്ഷിണകൊറിയന്‍ നഗരമായ ബുസാനില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്തു.ബുസാന്‍ മേയര്‍ ബയോങ് സൂ കൂടുതൽ വിവരങ്ങൾ »

gasa

ഗാസയില്‍നിന്ന് ഒഴിയണമെന്ന് ജനങ്ങള്‍ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്‌

വ്യോമാക്രമണങ്ങള്‍ക്ക് ഇരയാകാതിരിക്കണമെങ്കില്‍ വീടുപേക്ഷിച്ച് പോകണമെന്ന് ഗാസയിലെ ഒരു ലക്ഷത്തോളം ജനങ്ങള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് കൂടുതൽ വിവരങ്ങൾ »

taiwan

വീണ്ടും വിമാനദുരന്തം: തായ്‌വാനില്‍ 51 പേര്‍ കൊല്ലപ്പെട്ടു

തായ്‌ലന്‍ഡില്‍ വിമാനം തകര്‍ന്നുവീണ് 51 പേര്‍ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തിരമായി കൂടുതൽ വിവരങ്ങൾ »

banking

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കും

മുംബൈ: ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന്് കൂടുതൽ വിവരങ്ങൾ »

യുദ്ധമുഖത്തുനിന്നെത്തിയ നഴ്‌സുമാര്‍ക്ക് ആശ്വാസധനം

nurses

ഭയത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയവര്‍. 46 പേര്‍ക്കും പറയാനുള്ളത് മരണം മണക്കുന്ന ഇറാക്കിനെപ്പറ്റി. കലാപഭൂമിയിലേക്ക് ജീവിതമാര്‍ഗം തേടിപ്പോകേണ്ടി വന്ന ഗതികേടിനെപ്പറ്റി.ഇറാക്കില്‍ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് ധനസഹായം വിതരണം ചെയ്ത ചടങ്ങാണ് നടുക്കുന്ന ഓര്‍മകളെ വീണ്ടുമെത്തിച്ചത്. ”മൊസൂളിലേക്കുള്ള യാത്രാബസില്‍ ബോംബുകള്‍ െവച്ചിരുന്നു. ആരെങ്കിലും ബസിനെ പിന്തുടര്‍ന്നെങ്കില്‍ സ്‌ഫോടനം നടത്താനായിരുന്നിത്. ഓരോ നിമിഷവും ഭയംകൊണ്ടു വിറയ്ക്കുകയായിരുന്നു”- നഴ്‌സുമാരുടെ പ്രതിനിധി മറീന മാധ്യമങ്ങളോട് പറഞ്ഞു. .നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ സര്‍വസഹായവുമായി നിലകൊണ്ട നോര്‍ക്ക വൈസ്‌ചെയര്‍മാന്‍ സി.കെ. മേനോന്‍ ആണ് ധനസഹായം നല്‍കിയത്. മൂന്നു

ഏഷ്യന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു – ഹൂസ്റ്റണ്‍ പോലീസ്

gas-station

ഹൂസ്റ്റണ്‍- ജോലിയില്‍ നിന്നും വീട്ടിലേക്കുളള വഴിമദ്ധ്യേ പതിനഞ്ചിലധികം ഏഷ്യന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ, കവര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് ജൂലായ് 21 തിങ്കളാഴ്ച പുറത്തുവിട്ട അന്വഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിക്ക് കടയടച്ചു വീട്ടിലേക്കു വരുന്ന ഏഷ്യന്‍ വനിതയെ മുഖം മൂടി ധരിച്ച രണ്ടുപേര്‍ കാറില്‍ പിന്തുടരുകയും, വാഹനം നിറുത്തി ഡോറിന്റെ ഗ്‌ളാസ്സുകള്‍ തല്ലിപൊട്ടിക്കുകയും, സ്ത്രീ എങ്ങനെയോ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയോ ചെയ്തതായി പറയുന്നു. രാത്രി ജോലികഴിഞ്ഞു വരുന്നവരെ പിന്തുടര്‍ന്നു

ഇന്‍ഡ്യയില്‍ പെണ്‍കുഞ്ഞുങ്ങള്‍ കുറയുന്നു

girl

പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഇന്‍ഡ്യയില്‍ കുറഞ്ഞുവരികയാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അനധികൃത ഗര്‍ഭഛിദ്രംമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും, ഇതിനെതിരേ അടിയന്തര നടപടിയെടുക്കാന്‍ സമയമായെന്നും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സ്ത്രീകളുടെ എണ്ണത്തിലുള്ള കുറവ് അവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്നും സ്ത്രീ- പുരുഷ അനുപാതം സംബന്ധിച്ച പുതിയ പഠനറിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ടു സംസാരിക്കവേ യുഎന്‍ വിമന്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലക്ഷ്മി പുരി അറിയിച്ചു. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതു നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ലിംഗനിര്‍ണയവും പെണ്‍ഭ്രൂണഹത്യയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിവു കാഴ്ചയായി മാറിയിരിക്കുകയാണെന്നു പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവന്‍

ദക്ഷിണകൊറിയയില്‍ ഗാന്ധിപ്രതിമ

gandhi

ദക്ഷിണകൊറിയന്‍ നഗരമായ ബുസാനില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്തു.ബുസാന്‍ മേയര്‍ ബയോങ് സൂ സുഹ തിങ്കളാഴ്ച വെങ്കലപ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദക്ഷിണകൊറിയയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി വിഷ്ണു പ്രകാശ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ.സി.സി.ആര്‍.) ഡയറക്ടര്‍ ജനറല്‍ സതീഷ് മിശ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ മഹാത്മാഗാന്ധിയുടെ സന്ദേശം കരുത്തുപകരുമെന്ന് മേയര്‍ പറഞ്ഞു.പ്രമുഖശില്പി ഗൗതംപാല്‍ രൂപകല്പനചെയ്ത വെങ്കലപ്രതിമ ഐ.സി.സി.ആര്‍. ആണ് സംഭാവന ചെയ്തത്. 

ഗാസയില്‍നിന്ന് ഒഴിയണമെന്ന് ജനങ്ങള്‍ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്‌

gasa

വ്യോമാക്രമണങ്ങള്‍ക്ക് ഇരയാകാതിരിക്കണമെങ്കില്‍ വീടുപേക്ഷിച്ച് പോകണമെന്ന് ഗാസയിലെ ഒരു ലക്ഷത്തോളം ജനങ്ങള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. വടക്കുകിഴക്കന്‍ ഗാസാ മുനമ്പില്‍ ആക്രമണം ശക്തമാക്കുന്നതിന് മുന്നോടിയായാണ് അന്ത്യശാസനം. സാധാരണ ജനങ്ങളെ സംരക്ഷിക്കാനാണ് നിര്‍ദേശമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് പറഞ്ഞു. ഗാസയിലെ നിരപരാധികളെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നില്ലെന്നും പെരസ് വ്യക്തമാക്കി. എന്നാല്‍, ഒഴിഞ്ഞുപോകേണ്ടതില്ലെന്ന് ഹമാസ് ജനങ്ങളോട് നിര്‍ദേശിച്ചു. ഗാസയിലെ സീടുന്‍, ഷജൈയ, ബീട് ലാഹിയ എന്നിവിടങ്ങളിലെ ജനങ്ങളോടാണ് ഇസ്രായേല്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനങ്ങളില്‍ നിന്ന് ഇട്ടുകൊടുത്ത നോട്ടീസുകള്‍ വഴിയും ഫോണ്‍ വഴിയുമൊക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വീണ്ടും വിമാനദുരന്തം: തായ്‌വാനില്‍ 51 പേര്‍ കൊല്ലപ്പെട്ടു

taiwan

തായ്‌ലന്‍ഡില്‍ വിമാനം തകര്‍ന്നുവീണ് 51 പേര്‍ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തിരമായി വിമാനം മഗോങ് വിമാനത്താവളത്തിലിറക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. തായ്‌പേയില്‍ നിന്ന് പെങ്ഹു ദ്വീപിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. 54 യാത്രക്കാരും നാല് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഏഴ് പേര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. മലേഷ്യന്‍ വിമാനം യുക്രൈന്‍ അതിര്‍ത്തിയില്‍ വെടിവെച്ചിട്ട് 295 പേര്‍ക്ക് ജീവഹാനിയുണ്ടായ അപകടത്തിന്റെ ഞെട്ടല്‍മാറും മുമ്പാണ് വീണ്ടും ഒരു ദുരന്തമുണ്ടായിരിക്കുന്നത്. നിലത്തിറക്കാനുള്ള ശ്രമത്തിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഏഴ് മണിയോടെ മഗോങ് വിമാനത്താവളത്തിന് സമീപമാണ് വിമാനം

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കും

banking

മുംബൈ: ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന്് ഗവര്‍ണര്‍ രഘുരാം രാജന്‍ പറഞ്ഞു. ഈ ആവശ്യവുമായെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഈ ഉറപ്പ് നല്‍കിയത്. കേരളത്തില്‍ അമിത പലിശ ഈടാക്കി പൊതുജനങ്ങളെ പീഡിപ്പിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഓപ്പറേഷന്‍ കുബേര നടപടികളെ രഘുരാം രാജന്‍ അഭിനന്ദിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.ബി.ഐ. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ്

കൊളംബിയ ആക്രമിക്കാന്‍ മറന്നു; ബ്രസീല്‍ കത്തിക്കയറി

21644_593846

ഫോര്‍ട്ടലെസ: കറുത്ത കുതിരകളെന്നായിരുന്നു കൊളംബിയയക്ക് ചാര്‍ത്തിയ മുദ്ര. എന്നാല്‍, കുതിരകള്‍ ഉണരാന്‍ വൈകി. പലപ്പോഴും ചത്ത കുതിരികളെപ്പോലെയായി. അട്ടിമറി ഭീതി നിഴലിട്ട ബ്രസീല്‍ ഈ സാഹചര്യം മുതലെടുത്ത് സര്‍വം മറന്ന് ആക്രമിച്ചു. പതിനൊന്നാം സെമിഫൈനിലേയ്ക്കുള്ള വഴിവെട്ടി. 2002നുശേഷം ഇതാദ്യമായാണ് ബ്രസീല്‍ ലോകകപ്പ് സെമി കളിക്കുന്നത്. സ്‌കോര്‍ 2-1. അയല്‍ക്കാരുടെ ലാറ്റിനമേരിക്കന്‍ വീറ് പ്രതീക്ഷിച്ചവരെ കൈയാങ്കളി കൊണ്ട് ഞെട്ടിക്കുകയായിരുന്നു ബ്രസീലും കൊളംബിയയും. മൊത്തം 54 ഫൗളുകളാണ് 95 മിനിറ്റ് നേരം നീണ്ട കളിയില്‍ കണ്ടത്. ഇതില്‍ ആതിഥേയരായ ബ്രസീല്‍

പരിക്ക് ഗുരുതരം: നെയ്മര്‍ സെമിയില്‍ കളിച്ചേക്കില്ല

ഫോര്‍ട്ടലെസ: ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരായ സെമിഫൈനലില്‍ കളിച്ചേക്കില്ല. കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ഫൈനലിലേറ്റ ഗുരുതരമായ പരിക്കാണ് കാരണം. മത്സരത്തിന്റെ 88-ാം മിനിറ്റില്‍ യുവാന്‍ സുനിഗ പിറകില്‍ നിന്ന് കാല്‍മുട്ടു കൊണ്ട് ഇടിച്ചുവീഴ്ത്തിയ നെയ്മറെ പിന്നീട് സ്‌ട്രെച്ചറില്‍ എടുത്തു കൊണ്ടുപോവുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ നെയ്മര്‍ വേദന സഹിക്കാന്‍ കഴിയാതെ നിലവിളിക്കുന്നത് കാണാമായിരുന്നു. ഉടനെ ആസ്പത്രിയിലേയ്ക്ക് മാറ്റിയ നെയ്മറെ സ്‌കാനിങ് ഉള്‍പ്പടെയുള്ള അടിയന്തിരമായ പരിശോധനകള്‍ക്ക് വിധേയനാക്കി. നെയ്മറുടെ പരിക്ക് ഗുരുതരമാണെന്നും വേദനയ്ക്ക് ഇപ്പോഴും ശമനമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ബ്രസീലിയന്‍

വിലക്കയറ്റം : കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്‌

price

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശം. പൂഴ്ത്തിവെപ്പുമൂലമാണ് വിലക്കയറ്റമുണ്ടാകുന്നതെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെയും ന്യായീകരണത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. ഇത്തരം കണ്ടുപിടിത്തങ്ങള്‍ എന്നാണ് ഇവര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. വിലക്കയറ്റംമൂലം ജനം പൊറുതി മുട്ടുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.